ഐസിയു പീഡനക്കേസ്: പരിശോധനയിലും വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ഐജിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു. 

author-image
Prana
New Update
calicut medical college

കോഴിക്കോട് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പരിശോധിച്ചതില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായെന്ന് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. പരിശോധിച്ച ഡോക്ടര്‍ പ്രീതി മെഡിക്കോ-ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയസമ്പന്നയല്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.ഡോക്ടര്‍ പ്രീതിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണം സത്യമാണെന്ന് തെളിഞ്ഞെന്ന് അതിജീവിത പറഞ്ഞു. തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും അതിജീവിത പ്രതികരിച്ചു. ഐജിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു. 

 

calicut medical college