/kalakaumudi/media/media_files/2025/12/14/kala-2025-12-14-09-08-38.jpg)
കൊച്ചി: കേരളത്തിലെ പ്രാദേശിക കലാകാരൻമാർക്കായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) ഒരുക്കുന്ന 'ഇടം’ പ്രദർശനത്തിന് തുടക്കമായി. കൊച്ചി - മുസിരിസ് ബിനാലെയ്ക്ക് (കെ.എം.ബി) സമാന്തരമായി നടക്കുന്ന പ്രദർശനം ഐശ്വര്യ സുരേഷും കെ.എം. മധുസൂദനനും ക്യൂറേറ്റ് ചെയ്യും. മട്ടാഞ്ചേരിയിലെ ബസാർ റോഡിലെ ക്യൂബ് ആർട്ട് സ്പേസസ്, അർമാൻ കളക്ടീവ് ആൻഡ് കഫേ, ഗാർഡൻ കൺവെൻഷൻ സെന്റർ എന്നിവയാണ് വേദികൾ. 36 കലാകാരന്മാർ പങ്കെടുക്കുന്നു.
കേരളത്തിലെ കലാകാരന്മാരുടെ ആശയങ്ങളെയും ചിന്തകളെയും സമകാലീന കലാലോകത്തിലെ പ്രമുഖർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള വലിയ വേദിയാണ് ഇടമെന്ന് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കെബിഫ് ഡയറക്ടർ ഒഫ് പ്രോഗ്രാംസ് മാരിയോ ഡിസൂസയും സംസാരിച്ചു.
അഭിമന്യു ഗോവിന്ദൻ, കെ.പി. അബിൻ ശ്രീധരൻ, അബ്ദുൽ കലാം ആസാദ്, അനു ജോൺ ഡേവിഡ്, ബി. അരുൺ, പി.എച്ച്. അഷിത, എം.എ. അസ്ന, എം.എ. തസ്നി, ദേവിക സുന്ദർ, ദേവു നെന്മാറ, ഡിബിൻ തിലകൻ, സി. ഗ്രീഷ്മ, ഡോ. ഇന്ദു ആന്റണി, പി.എസ്. ജോഷ് , കീർത്തന കുന്നത്ത്, ആർ. കീർത്തി , ലതീഷ് ലക്ഷ്മൺ, മധു കപ്പാരത്ത്, മധുരാജ്, വി.എസ്. മെഹ്ജ, മുരളി ചീരോത്ത്, സുധീഷ് യെഴുവത്ത്, പി.എൻ. ഗോപീകൃഷ്ണൻ, ജയരാജ് സുന്ദരേശൻ, നിഖിൽ വെട്ടുകാട്ടിൽ, എ.എസ്, നിത്യ , പ്രീതി വടക്കത്ത്, രാധ ഗോമതി, രാഹുൽ ബുസ്‌കി, രാജീവൻ അയ്യപ്പൻ, രാമു അരവിന്ദൻ, രഞ്ജിത്ത് രാമൻ, സെബാസ്റ്റ്യൻ വർഗീസ്, സി.കെ. ഷാദിയ, സിബി മെർലിൻ അഭിമന്യു, സോണിയ ജോസ്, ശ്രീജു രാധാകൃഷ്ണൻ, ടോം ജെ. വട്ടക്കുഴി, പി.കെ.ഉമേഷ് , വിശാഖ് മേനോൻ എന്നിവരാണ് പ്രദര്‍ശനത്തിൽ പങ്കെടുക്കുന്ന കലാകാരന്മാർ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
