ഇടുക്കി മലയോര മേഖലയിൽ ശക്തമായ മഴ, രണ്ടു ഡാമുകൾ തുറന്നു

ഇടുക്കിയുടെ മലയോര മേഖലകളിൽ മഴ ശക്തിപ്രാപിച്ചതിനാൽ മലങ്കര ഡാമും കല്ലാർകുട്ടി ഡാമും തുറന്നു. മലങ്കര ഡാമിലെ 3 ഷട്ടറുകൾ ഒരു മീറ്റർ വീതമാണ് ഉയർത്തിയത്.

author-image
Anagha Rajeev
New Update
idukki
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദപാത്തിയുടെയും ഗുജറാത്തിനു മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെയുംഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇടുക്കിയുടെ മലയോര മേഖലകളിൽ മഴ ശക്തിപ്രാപിച്ചതിനാൽ മലങ്കര ഡാമും കല്ലാർകുട്ടി ഡാമും തുറന്നു. മലങ്കര ഡാമിലെ 3 ഷട്ടറുകൾ ഒരു മീറ്റർ വീതമാണ് ഉയർത്തിയത്. കല്ലാർകുട്ടി ഡാമിൻറെ രണ്ട് ഷട്ടറുകൾ 30 സെൻറിമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിർദേശം നൽകി.

 

Idukki dam