/kalakaumudi/media/media_files/2025/02/10/iLKgr01KiiorRy1nnmWy.jpg)
Rep. Img.
ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ മതംബ കൊമ്പന്‍പാറയിലാണ് സംഭവം. ഇസ്മയിലിന്റെ ഭാര്യ സോഫിയ( 45) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ചെന്നാപ്പാറ മുകള്‍ ഭാഗത്തുനിന്നു കൊമ്പന്‍പാറയിലേക്കുള്ള വഴിയെ നടന്നു പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
വനത്തോട് ചേര്‍ന്നു കിടക്കുന്ന മേഖലയാണിത്. കുളിക്കാനായി ചെന്നപ്പോഴാണ് ആന ആക്രമിച്ചതെന്നാണ് വിവരം. ആന ഏറെ നേരം അവിടെത്തന്നെ നില്‍ക്കുന്നതിനാല്‍ മൃതദേഹത്തിന് അടുത്തേക്ക് പോകാന്‍ പ്രയാസപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേല്‍നടപടി സ്വീകരിച്ചു.