നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പതിനഞ്ചു വയസ്സുകാരി മരിച്ചു

രാവിലെ പതിനൊന്നുമണിയോടെ നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കട്ടപ്പന സ്വദേശി അനീറ്റ(15) മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

author-image
Akshaya N K
New Update
acc

തൊടുപുഴ: രാവിലെ പതിനൊന്നുമണിയോടെ നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കട്ടപ്പന സ്വദേശി അനീറ്റ(15) മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അനീറ്റ ബസിൽനിന്നു തെറിച്ചുവീണ് ബസ്സിന്റെ
 അടിയിൽപെടുകയായിരുന്നു. ഉടൻ പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  നാട്ടുകാരാണ്‌
 രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പിന്നീട്‌ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ernakulambus accident KSRTC bus accident bus accident