/kalakaumudi/media/media_files/2025/04/16/MfZJWN7kF6zsPyXw6bKX.jpg)
ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച കട്ടപ്പന സ്വദേശി അനിന്‌റയുടെ ഓര്‍മ്മകളില്‍ വിങ്ങി കീരിത്തോട്, കഞ്ഞിക്കുഴി നിവാസികള്‍. ഇവരുടെയെല്ലാം തെക്കുമറ്റത്തിലെ അച്ചൂട്ടി ഇനി തങ്ങള്‍ക്കൊപ്പമില്ല എന്ന വാര്‍ത്ത ഏവരേയും സങ്കടത്തിലാഴ്ത്തി.
വര്‍ഷങ്ങള്‍ക്കു മുമ്പ് ക്യാന്‍സര്‍ വന്ന് മരിച്ചതാണ് അ്ച്ഛന്‍ ബെന്നി. അതിനുശേഷം അമ്മയാണ് അനിന്റയുടെയും ചേച്ചിയുടെയും സംരക്ഷക. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചേച്ചിയെ കാണാനാണ് അനിന്റ അമ്മ മിനിയോടൊപ്പം പോയത്.
കഞ്ഞിക്കുഴി എസ് എന്‍ ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനിന്റ.പഠനത്തിലും പാട്ടിലും ഡാല്‍സിലും സജീവമായിരുന്നു, കത്തിപ്പാറത്തടം സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയിലെ ഗായക സംഘത്തിലും അനിന്റ നിറസാന്നിദ്ധ്യമായിരുന്നു എന്നു സഹപാഠികളും ടീച്ചര്‍മാരും അയല്‍വാസികളും ഇടവക സമൂഹവും ഓര്‍ക്കുന്നു.
ഇപ്പോഴും അമ്മ ആശുപത്രിയില്‍ത്തന്നെ തുടരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അനിന്റയുടെ മൃതദേഹം രാത്രി വീട്ടിലെത്തിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്കായി ഇന്ന് ത്തിപ്പാറത്തടം സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് കൊണ്ടുവരും.
കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അനീറ്റ ബസിൽനിന്നു തെറിച്ചുവീണ് ബസ്സിന്റെ
അടിയിൽപെടുകയായിരുന്നു. ഉടൻ പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.