/kalakaumudi/media/media_files/2025/07/29/ele-2025-07-29-13-31-08.jpg)
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. ഇടുക്കിയില്‍ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് കൊല്ലപ്പെട്ടത്. പുരുഷോത്തമനും മകനും രാവിലെ പാട്ടത്തിനെടുത്ത തങ്ങളുടെ തോട്ടത്തില്‍ ടാപ്പിംഗിന് പോയതായിരുന്നു.
തുടര്‍ന്ന് ടാപ്പിംഗ് നടത്തുന്നതിനിടെ അപ്രതീക്ഷിതമായി കാട്ടാന എത്തുകയായിരുന്നു. മകനെയും പുരുഷോത്തമനെയും കാട്ടാന ഓടിച്ചു. മകന് ഓടി രക്ഷപ്പെടാന്‍ സാധിച്ചുവെങ്കിലും പുരുഷോത്തമന്‍ ഓടുന്നതിനെ വീഴുകയായിരുന്നു. തുടര്‍ന്ന് പുരുഷോത്തമനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.