/kalakaumudi/media/media_files/2025/09/26/padmarajan-2025-09-26-12-31-09.jpg)
അന്തരിച്ച ചലച്ചിത്രകാരനും എഴുത്തുകാരനുമായ പി.പത്മരാജന്റെ മകനാണ് തിരക്കഥാകൃത്തും ചെറുകഥാകൃത്തുമായഅനന്തപദ്മനാഭൻ .
ഇപ്പോഴിതാ തന്റെ അച്ഛനോടൊപ്പമുള്ള എ ഐ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്നതോടൊപ്പം വളരെ ഹൃദയം തൊടുന്ന വൈകാരികമായ വാക്കുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് അനന്തപദ്മനാഭൻ .
ഒപ്പം കുട്ടിക്കാലത്തെ അച്ഛനോടൊപ്പം ഇരിക്കുന്ന ചിത്രവും അനന്തപദ്മനാഭൻ പങ്കുവെച്ചിട്ടുണ്ട് .
ഇനിയിപ്പം ഇത് കൂടി ആവട്ടെ! സിദ്ധാർഥ് സിദ്ധു അയച്ചു തന്ന Ai സ്വപ്‌ന ചിത്രങ്ങൾ. (നീല കുർത്ത പടം കൃത്യം!) കൂടെ real ആയ പഴയ ചിത്രം കളർ ചെയ്ത് അയച്ചു തന്നത് സന്ദീപ് സദാശിവൻ. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പഴും ഇങ്ങനെ ചേർത്തു പിടിച്ചേനെ. ഏറ്റവും വലിയ ഫാൻ ബോയ് നമ്മൾ തന്നെ ആണെന്നറിയാമല്ലോ’ എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്.
കാണുന്ന ഏതൊരാൾക്കും വളരെ ഹൃദയസ്പർശിയായ ഒരു അനുഭവം തന്നെയാണ് അനന്ത പത്മനാഭന്റെ ഈ പോസ്റ്റിലൂടെയുള്ള അനുഭവത്തിലൂടെ സാധ്യമാകുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
