/kalakaumudi/media/media_files/2025/07/04/bindu-death-collaps-2-2025-07-04-11-13-42.png)
കോട്ടയം : നേരത്തേ തന്നെ തിരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഭാര്യയെ ജീവനോടെ കിട്ടുമായിരുന്നുവെന്ന് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍.തിരച്ചില്‍ നടത്തേണ്ടസമയത്ത് കെട്ടിടം ഉപയോഗശൂന്യമാണെന്ന് കള്ളം പറയാനാണ് അവര്‍ ശ്രമിച്ചത്.ഏതെങ്കിലും മന്ത്രി വിളിക്കുകയോ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ തന്നെ കാണാന്‍വരികയോ ചെയ്തില്ലെന്നും വിശ്രുതന്‍ പറയുന്നു.സാമ്പത്തിസഹായത്തിന്റെ കാര്യം മുഖ്യമന്ത്രി, സൂപ്രണ്ട് എന്നിവരെല്ലാം ചേര്‍ന്ന് തീരുമാനിക്കുമെന്നാണ് അറിയിച്ചതെന്നും വിശ്രുതന്‍ പറഞ്ഞു.സിപിഎം പ്രവര്‍ത്തകര്‍ വന്നിരുന്നെന്നും മകള്‍ നവമിയുടെ ശസ്ത്രക്രിയക്കുളള സഹായം നല്‍കാമെന്ന് അറിയിച്ചതായും വിശ്രുതന്‍ പറഞ്ഞു.സംഭവത്തിന് ശേഷം ഏതെങ്കിലും മന്ത്രി വിളിക്കുകയോ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ വന്നു കാണുകയോ ചെയ്തില്ല.രണ്ടുദിവസം കഴിഞ്ഞാല്‍ ഇതൊക്കെ മറന്നുപോവുന്ന സ്ഥിതിയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.