ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്താല്‍ നിയമനടപടി: പാലക്കാട് കളക്ടര്‍

സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്കു കൈമാറിയിട്ടുണ്ട്. ചില ബൂത്തുകളില്‍ കൂട്ടത്തോടെ വോട്ട് ചേര്‍ത്തതായി കണ്ടെത്തിയെന്നും കളക്ടര്‍ പറഞ്ഞു.

author-image
Prana
New Update
pol

ഇരട്ട വോട്ട് പട്ടികയിലുള്ളവര്‍ വോട്ട് ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് പാലക്കാട് കളക്ടര്‍ ഡോ. എസ് ചിത്ര വ്യക്തമാക്കി. സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്കു കൈമാറിയിട്ടുണ്ട്. ചില ബൂത്തുകളില്‍ കൂട്ടത്തോടെ വോട്ട് ചേര്‍ത്തതായി കണ്ടെത്തിയെന്നും കളക്ടര്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ 2700 ഇരട്ട വോട്ടുകള്‍ ഉണ്ടെന്ന സിപിഎമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ല ഭരണകൂടം നടപടി തുടങ്ങിയത്.
ഇരട്ട വോട്ട് പട്ടികയില്‍ പെട്ടവര്‍ വോട്ട് ചെയ്യാന്‍ എത്തിയാല്‍ അവരുടെ ഫോട്ടോ മൊബൈല്‍ ആപ്പില്‍ അപ്ലോഡ് ചെയ്യും. സത്യവാങ്ങ്മൂലവും എഴുതി വാങ്ങും. ഇരട്ട വോട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങല്‍ പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇരട്ട വോട്ടുളളവര്‍ വോട്ട് ചെയ്യാന്‍ എത്തിയാല്‍ തടയുമെന്ന് സിപിഎം പറഞ്ഞിരുന്നു.

polling Palakkad by-election district collector