ഐസിയു പീഡനക്കേസ് : അന്വേഷണ റിപ്പോർട്ട് 2 ദിവസത്തിനകം’: ഐജിയുടെ ഉറപ്പ് ലഭിച്ചെന്ന് അതിജീവിത

കഴിഞ്ഞ 18ന് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം തുടങ്ങുന്ന ദിവസം അതിജീവിത മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പരാതി അയച്ചിരുന്നു.

author-image
Vishnupriya
Updated On
New Update
icu rape case

അതിജീവിതയുടെ സമരത്തിൽ നിന്ന് (ഫയൽ ചിത്രം)

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: ഐസിയു പീഡനക്കേസിൽ ഡോ.കെ.വി.പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് രണ്ടു ദിവസത്തിനകം നൽകാമെന്ന് ഉത്തരമേഖല ഐജി കെ.സേതുരാമൻ ഉറപ്പു നൽകിയതായി അതിജീവിത. ഇന്നലെ വൈകിട്ട് അതിജീവിത ഐജിയെ കണ്ടിരുന്നു. പീഡനത്തിനിരയായ തൻറെ മൊഴി ഡോക്ടർ പൂർണമായും രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിതയുടെ പരാതി. ഇതിൽ മെഡിക്കൽ കോളജ് എസിപി നടത്തിയ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് അതിജീവിത 9 ദിവസമായി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം നടത്തുന്നത്.

റിപ്പോർട്ട് ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അതിജീവിത പറഞ്ഞു. കഴിഞ്ഞ 18ന് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം തുടങ്ങുന്ന ദിവസം അതിജീവിത മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പരാതി അയച്ചിരുന്നു. തുടർന്നാണ് അതിജീവിതയുടെ പരാതി അന്വേഷിക്കാൻ ഡിജിപി ഐജിയെ ചുമതലപ്പെടുത്തിയത്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ഐജിയോട് നി‍ർദേശിച്ചിരുന്നത് .

kozhikkode medical collage icu rape case