മുന്നറിയിപ്പ് അവഗണിച്ച് ഭാരതപുഴയിലേക്ക് ചാടി; യുവാവ് അറസ്റ്റില്‍

മുന്നറിയിപ്പുകള്‍ അവഗണിച്ച് അപകകരമാംവിധം കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിലേക്ക് പാലത്തിന് മുകളില്‍ നിന്നും എടുത്തു ചാടിയ യുവാവ് അറസ്റ്റില്‍. ചുനങ്ങാട് നമ്പ്രത്തുതൊടി രവിയാണ് അറസ്റ്റിലായത്.

author-image
Prana
New Update
arrest
Listen to this article
0.75x1x1.5x
00:00/ 00:00

മുന്നറിയിപ്പുകള്‍ അവഗണിച്ച് അപകകരമാംവിധം കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിലേക്ക് പാലത്തിന് മുകളില്‍ നിന്നും എടുത്തു ചാടിയ യുവാവ് അറസ്റ്റില്‍.
ചുനങ്ങാട് നമ്പ്രത്തുതൊടി രവിയാണ് അറസ്റ്റിലായത്. ഒറ്റപ്പാലം പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മായന്നൂര്‍ പാലത്തിനു മുകളില്‍ നിന്നാണ് യുവാവ് പുഴയിലേക്ക് ചാടിയത്.

ഓട്ടോറിക്ഷയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ രവി പാലത്തിന്റെ മധ്യഭാഗത്തുനിന്നു പുഴയിലേക്കു ചാടുകയായിരുന്നു. കുത്തൊഴുക്കുള്ള പുഴയിലൂടെ മായന്നൂര്‍ കടവുവരെ നീന്തി യുവാവ് തീരമണഞ്ഞു.തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പുഴ നിറഞ്ഞുകണ്ടതിന്റെ ആവേശത്തില്‍ നീന്താന്‍ ചാടിയെതെന്നാണു രവി പോലീസിന് മൊഴി നല്‍കിയത്. നീന്തലില്‍ വൈദഗ്ധ്യമുള്ളയാളാണു രവിയെന്നും പോലീസ് പറഞ്ഞു.

River Arrest