ഐ.എച്ച്.ആർ.ഡി ജീവനക്കാർ ദ്വിദിന രാപ്പകൽ ഉപവാസ സമരം ആരംഭിച്ചു.

ഐ.എച്ച്‌.ആർ.ഡി യെ രക്ഷിക്കുക,ശമ്പള ലഭ്യത ഉറപ്പു വരുത്തുക, ജീവനക്കാരുടെ തടഞ്ഞു വെച്ചിരിക്കുന്ന ആനുകൂല്യങ്ങൾ നടപ്പിലാക്കുക, ഡയറക്ടറുടെ ഏകാധിപത്യപരവും തൊഴിലാളി വിരുദ്ധവുമായ നടപടികൾ അവസാനിപ്പിക്കുക,

author-image
Shyam Kopparambil
New Update
a

കൊച്ചി :-ഐ.എച്ച്‌.ആർ.ഡി യെ രക്ഷിക്കുക,ശമ്പള ലഭ്യത ഉറപ്പു വരുത്തുക, ജീവനക്കാരുടെ തടഞ്ഞു വെച്ചിരിക്കുന്ന ആനുകൂല്യങ്ങൾ നടപ്പിലാക്കുക, ഡയറക്ടറുടെ ഏകാധിപത്യപരവും തൊഴിലാളി വിരുദ്ധവുമായ നടപടികൾ അവസാനിപ്പിക്കുക,പി.എഫ് തുക വകമാറ്റുന്ന നടപടി 
അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എച്ച്.ആർ.ഡി എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ  സംസ്ഥാന വ്യാപകമായി  ഇന്നും,നാളെയുമായി  നടക്കുന്ന രാപ്പകൽ ഉപവാസ സമരത്തിൻ്റെ ഭാഗമായി എറണാകുളം ജില്ലയിലെ സമരം തൃക്കാക്കരമോഡൽ എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിച്ചു. രാപ്പകൽ ഉപവാസ സമരം സി.ഐ.ടി.യു തൃക്കാക്കര ഏരിയാ പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷ് നിരാഹാര സമരം അനുഷ്ഠിക്കുന്ന ഡോ.പി.ശ്രീനിവാസിന് മാലയിട്ട്  ഉദ്ഘാടനം ചെയ്തു.എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കൃഷ്ണദാസ്.ജി അധ്യക്ഷത വഹിച്ചു. ഐ.എച്ച്.ആർ.ഡി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജിജോ. കെ.വി,ഇർഷാദ് അലി.ടി.കെ, മഹേഷ്.ടി.പി,ലക്ഷ്മി.വി.ആർ എന്നിവർ സംസാരിച്ചു.

kalamassery kochi