/kalakaumudi/media/media_files/DSd2Pkmo32eeOwosvB7C.jpg)
ഐ.എച്ച്.ആർ.ഡി ജീവനക്കാർ ഏകദിന ഉപവാസ സമരം സി.പി.ഐ.(എം) തൃക്കാക്കര ഏരിയ സെക്രട്ടറി അഡ്വ. എ.ജി ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു
തൃക്കാക്കര :ഐ.എച്ച്.ആർ.ഡി ജീവനക്കാർ ഏകദിന ഉപവാസ സമരം നടത്തി. വിവിധ ആവശ്യങ്ങളുന്നയിച്ച് ഐ എച്ച് ആർ ഡി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ മോഡൽ എൻജിനീയറിങ് കോളേജിൽ നടത്തിയ ഏകദിന ഉപവാസ സമരം സി.പി.ഐ.(എം) തൃക്കാക്കര ഏരിയ സെക്രട്ടറി അഡ്വ. എ.ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു.എറണാകുളം റീജിയണൽ സെക്രട്ടറി ജി.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.ടി കെ ഇർഷാദ് അലി , ജിജോ വർഗീസ്, ഡോ.പി. ശ്രീനിവാസ് എന്നിവർ സംസാരിച്ചു.കലൂർ, കപ്രാശ്ശേരി ആലുവ, പുത്തൻവേലിക്കര എന്നീ സെൻ്ററിൽ നിന്നുള്ള ജീവനക്കാരും ഉപവാസത്തിൽ പങ്കെടുത്തു.ഇന്നലെ വൈകിട്ട് 4 ന് സി.പി.ഐ എം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ടി ശിവൻ ഇളനീർ നൽകി സമരം അവസാനിച്ചു.