രാജഗിരി എൻജിനീയറിങ് കോളേജിൽ ഐ.ഐ.സി റീജിയണൽ മീറ്റ് സമാപിച്ചു

യുവത്വത്തിന്റെ ന്യൂനത ശാസ്ത്ര സാങ്കേതിക വിദ്യകൾക്ക് പുതുമാനം നൽകിക്കൊണ്ട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് & ടെക്നോളജിയിൽ നടന്ന ഐ.ഐ.സി റീജിയണൽ മീറ്റ് സമാപിച്ചു.

author-image
Shyam
New Update
WhatsApp Image 2025-11-29 at 4.05.44 PM

തൃക്കാക്കര: യുവത്വത്തിന്റെ ന്യൂനത ശാസ്ത്ര സാങ്കേതിക വിദ്യകൾക്ക് പുതുമാനം നൽകിക്കൊണ്ട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് & ടെക്നോളജിയിൽ നടന്ന ഐ.ഐ.സി റീജിയണൽ മീറ്റ് സമാപിച്ചു.കേരള സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ ഭദ്രദീപം കൊളുത്തി ശാസ്ത്ര മേളയ്ക്ക് ഉദ്ഘാടനം ചെയ്തു. കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് & ടെക്നോളജി അസി. ഡയറക്ട റവ. ഡോ. ജോയൽ ജോർജ് പുള്ളോളിൽ,എ.ഐ.സി.ടി.ഇ ഇന്നൊവേഷൻ ഓഫീസർ അഭിഷേക് രഞ്ജൻ , എ.ഐ.സി.ടി.ഇ റീജിയണൽ മാനേജർ ഇന്ദു ഗോവിന്ദ്, ഐ.ഐ.സി പ്രസിഡന്റ് നിതീഷ് കുര്യൻ,എ.ഐ.സി.ടി.ഇ ചെയർമാൻ പ്രൊഫ. ടി.ജി. സീതാറാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

rajagiri college kakkanad