കണ്ണൂർ : മുൻ മുഖ്യമന്ത്രി ഇ.കെ നയനാരുടെ ഭാര്യ ശാരദ ടീച്ചറുടെ നവതി ആഘോഷത്തിൽ പങ്കെടുത്ത് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കുടുംബത്തോടൊപ്പമാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്.കണ്ണൂർ കല്യാശ്ശേരിയിലെ ഹാളിലാണ് വിപുലമായ ആഘോഷം നടന്നത്.
വേദിയിൽ നിൽക്കുന്നത് രാഷ്‌ട്രീയ പ്രവർത്തകനായോ മന്ത്രിയായോ സിനിമ നടനായോ അല്ല, കല്യാശ്ശേരിയിലെത്തിയാൽ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങും. മൂത്ത മകന്റെ സ്ഥാനമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.ഈ അമ്മയേ ഞാനിങ്ങെടുക്കുവാ എന്ന സ്ഥിരം ശൈലിയും സുരേഷ് ഗോപി പ്രയോഗിച്ചു .
.