/kalakaumudi/media/media_files/2025/06/11/UynswgkwuSTfCKZMDXQJ.jpeg)
തൃക്കാക്കര നഗരസഭ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനത്തിൽ അനധികൃതമായി സ്ഥാപിച്ച ബോർഡും,കൊടിയും.
തൃക്കാക്കര: അനധികൃതമായി ബോർഡും,കൊടിയും സ്ഥാപിച്ച സംഭവത്തിൽ തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനത്തിനെതിരെ പരാതി. തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്സൻ രാധാമണി പിള്ളയുടെ ഔദ്യോഗിക വാഹനത്തിൽ അനധികൃതമായി ബോർഡും,കൊടിയും സ്ഥാപിച്ചതിനെതിരെ ആലുവ സ്വദേശി കെ.ടി രാഹുൽ എറണാകുളം ആർ.ടി.ഓ ക്ക് പരാതി നൽകി.ചെയർപേഴ്സന്റെ ഔദ്യോഗിക ഇന്നോവ കാറിലാണ് മോട്ടോർ വാഹന വകുപ്പ് ചട്ടം മറികിടന്ന് ബോർഡും,കൊടിയും സ്ഥാപിച്ചിരിക്കുന്നത്.
ഹൈകോടതി ഉത്തരവ് മാറികിടന്ന് വാഹനത്തിൽ സ്ഥാപിച്ച കൊടി കെട്ടിയ വാഹനം പിടിച്ചെടുത്ത് നിയമ നടപടിയുമായി മുന്നോട്ടുപോകണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.അനധികൃത ബോർഡും,കൊടിയും മാറ്റുന്നതിനൊപ്പം,വാഹനത്തിന് 5,000 രൂപ പിഴ മുനിസിപ്പൽ സെക്രട്ടറിയിൽ നിന്നും ഈടാക്കണമെന്നും പരാതിയിൽ പറയുന്നു. സംസ്ഥാന സർക്കാർ വാഹനങ്ങൾ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , ഭരണഘടനാപരമായ അധികാര സ്ഥാപനങ്ങൾ എന്നിവയുടെ വാഹനങ്ങളിൽ സ്ഥാപിക്കേണ്ട ബോർഡുകൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നേരത്തെ മാർഗ്ഗ നിർദേശം ഇറക്കിയിരുന്നു.