കാക്കനാട് റോഡ് കൈയ്യേറി അനധികൃത നിർമ്മാണം; ബി.ജെ.പി പ്രവർത്തകർ തടഞ്ഞു

കാക്കനാട് വ്യവസായ മേഖലക്ക് സമീപം കേന്ദ്രീയ ഭവൻ റോഡിൽ സ്വകാര്യ കെട്ടിട നിർമ്മാതാക്കളുടെ നേതൃത്വത്തിൽ കൈയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്‍.

author-image
Shyam Kopparambil
New Update
WhatsApp Image 2025-12-16 at 5.32.06 PM

തൃക്കാക്കര: കാക്കനാട് നഗരസഭയിൽ റോഡ് കൈയ്യേറി നിർമ്മാണം നടത്തുന്നതിനെതിരെ ബി.ജെ.പി രംഗത്ത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കാക്കനാട് വ്യവസായ മേഖലക്ക് സമീപം കേന്ദ്രീയ ഭവൻ റോഡിൽ സ്വകാര്യ കെട്ടിട നിർമ്മാതാക്കളുടെ നേതൃത്വത്തിൽ കൈയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്‍.പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് ബി.ജെ.പി തൃക്കാക്കര മണ്ഡലം പ്രസിഡന്റെ രതീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തി നിർമ്മാണം തടഞ്ഞു. കേന്ദ്രീയ ഭവൻ ഉൾപ്പടെ നിരവധി സ്ഥാപനങ്ങളിലേക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന റോഡിലാണ് അനധികൃത നിർമ്മാണം തകൃതിയായി നടക്കുന്നത്. അനധികൃത നിർമ്മാണം പൂർത്തിയാവുന്നതോടെ ഈ റോഡിലൂടെ വാഹനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാവുമെന്ന് നേതാക്കൾ ആരോപിച്ചു. അനധികൃത നിർമ്മാണത്തിനെതിരെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് നേതാക്കൾ പറഞ്ഞു. ബി.ജെ.പി നേതാക്കളായ സി.ബി അനിൽകുമാർ,എം.എ സുനിൽകുമാർ,ഇ.ജെ തോമസ്,ശശികുമാർ,സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം തടഞ്ഞത്.

BJP Thrikkakarfa