കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളില്‍ സ്ഥാപിച്ച അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ സംബന്ധിച്ച കേസ് ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ അന്തിമ ഉത്തരവിറക്കി ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാരും കോടതിയും പുറപ്പെടുവിച്ച ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കണമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് സംസ്ഥാന പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കൂടാതെ തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നിയമപരമായി ഉത്തരവാദിത്തം നിര്‍വഹിക്കണം. നിയമലംഘകര്‍ക്കെതിരെ പിഴയീടാക്കുന്നുവെന്ന് ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാമാസവും യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലിരുത്തണം. തദ്ദേശ സ്ഥാപന ജോയിന്റ് ഡയറക്ടര്‍ക്കായിരിക്കും ഇക്കാര്യത്തില്‍ ഏകോപന ചുമതലയെന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്.
അനധികൃത ഫ്ലക്സ്: അന്തിമ ഉത്തരവിറക്കി ഹൈക്കോടതി
എല്ലാമാസവും യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലിരുത്തണം. തദ്ദേശ സ്ഥാപന ജോയിന്റ് ഡയറക്ടര്‍ക്കായിരിക്കും ഇക്കാര്യത്തില്‍ ഏകോപന ചുമതലയെന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്.
New Update