അനധികൃത ട്യൂഷന്‍ സെന്‍ററുകള്‍ പൂട്ടാന്‍ നിർദേശം

നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ട്യൂഷൻ സെൻറ്റുകൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി കലക്ടർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിഇഒ കത്തു നൽകിയിരിക്കുന്നത്

author-image
Prana
New Update
a

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരനായ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടാൻ നിർദേശം. താമരശേരിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ട്യൂഷൻ സെൻ്ററുകൾ പൂട്ടണമെന്ന് താമരശേരി പഞ്ചായത്ത് സെക്രട്ടറിക്ക് ഡിഇഒ നിര്‍ദേശം നല്‍കി.കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടണമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗത്തിലായിരുന്നു തീരുമാനം. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ട്യൂഷൻ സെൻറ്റുകൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി കലക്ടർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിഇഒ കത്തു നൽകിയിരിക്കുന്നത്. വിദ്യാര്‍ഥികളെ ആകര്‍ഷിക്കാൻ അനധികൃതമായി പ്രവർത്തിക്കുന്ന പല ട്യൂഷൻ സെന്ററുകളും അനിയന്ത്രിതമായ രീതികള്‍ അവലംബിക്കുന്നുണ്ടെന്ന് ഡിഇഒ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ കത്തില്‍ വ്യക്തമാക്കുന്നു. ഷഹബാസ് കൊല്ലപ്പെട്ട സംഭവം ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സമീപ പഞ്ചായത്തുകളിലേക്കും ഉടൻ നിർദേശം വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ട്യൂഷൻ സെന്ററിൽ നടന്ന പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപടിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ സം​ഘർഷത്തിലാണ് വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്ന ഷഹബാസ് കൊല്ലപ്പെട്ടത്.