13 ന് പൊതുജനാരോഗ്യസംരക്ഷണ ദിനമായി ആചരിക്കാനൊരുങ്ങി ഐഎംഎ

15 കിടക്കകൾ വരെയുള്ള ആശുപത്രികളെ ക്‌ളിനിക്കൽ എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഐഎംഎയുടെ നേതൃത്വത്തിൽ 13 ന് പൊതുജരാരോഗ്യ സംരക്ഷണദിനമായി ആചരിക്കും.

author-image
Devina
New Update
ima

തിരുവനന്തപുരം: 15 കിടക്കകൾ വരെയുള്ള ആശുപത്രികളെ ക്‌ളിനിക്കൽ എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഐഎംഎയുടെ നേതൃത്വത്തിൽ 13 ന് പൊതുജരാരോഗ്യ സംരക്ഷണദിനമായി ആചരിക്കും.

ഇതേ ദിവസം ഡോക്ടർമാർ ജില്ലാ മെഡിക്കൽഓഫീസുകൾക്കു മുന്നിൽ ധർണ നടത്തും. 21 ന് സെക്രട്ടേറിയറ്റിനു മുന്നിലും ധർണ നടത്തുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ.മേനോനും സെക്രട്ടറി ഡോ.റോയ് ആർ.ചന്ദ്രനും പറഞ്ഞു.

കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രധാന ഘടകമെന്ന നിലയിൽ ചെറിയ ആശുപത്രികളിലാണ് മിതമായ നിരക്കിൽ ചികിത്സ ലഭിക്കുന്നത്. അതിനാൽ ചെറിയ ആശുപത്രികളും ക്‌ളിനിക്കുകളും നിലനിൽക്കണം.