പന്ത്രണ്ടാം ശമ്പളപരിഷ്കരണം അടിയന്തരമായി നടപ്പിലാക്കുക: എസ്. സജീവ്

ന്ത്രണ്ടാം ശമ്പളപരിഷ്കരണം അടിയന്തരമായി നടപ്പിലാക്കണമെന്നും, കഴിഞ്ഞ ബഡ്ജറ്റിൽ വാഗ്ദാനം ചെയ്തത് പോലെ പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നും ജോയിൻ്റ് കൗൺസിൽ ചെയർമാൻ എസ് സജീവ് ആവശ്യപ്പെട്ടു.

author-image
Shyam
New Update
DSC09122a-copy.jpg

കൊച്ചി : പന്ത്രണ്ടാം ശമ്പളപരിഷ്കരണം അടിയന്തരമായി നടപ്പിലാക്കണമെന്നും, കഴിഞ്ഞ ബഡ്ജറ്റിൽ വാഗ്ദാനം ചെയ്തത് പോലെ പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നും ജോയിൻ്റ് കൗൺസിൽ ചെയർമാൻ എസ് സജീവ് ആവശ്യപ്പെട്ടു.വിവിധആവശ്യങ്ങളുന്നയിച്ച്കാക്കനാട്കളക്ടറേറ്റ്സിഗ്നൽജങ്ഷൻമുതൽ ജീവനക്കാരും അദ്ധ്യാപകരും സംഘടിപ്പിച്ച സമരച്ചങ്ങല ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നുഅദ്ദേഹം. കെ.ജി.ഒ.എഫ് സംസ്ഥാന കമ്മിറ്റിയംഗം ഡോ. സി അജിത്ത് അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ജില്ലാ കൺവീനർ സി.എ അനീഷ് സ്വാഗതവും, ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന നന്ദിയും പറഞ്ഞു. ഡബ്ല്യു.സി.സി സംസ്ഥാന പ്രസിഡൻ്റ് എം.എം ജോർജ്ജ്, എ. ഐ. റ്റി. യു. സി ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. കെ സന്തോഷ് ബാബു, എ. കെ. എസ്. റ്റി. യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ. സി ഹോച്ച്മിൻ, സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജില്ലാ സെക്രട്ടറി സി.എ കുമാരി, ഡബ്ല്യു.സി.സി ജില്ലാ സെക്രട്ടറി എ.വി ഉണ്ണികൃഷ്ണൻ, ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി എ രാജീവ്, എൻ.എൻ പ്രജിത, കെ .കെ ശ്രീജേഷ്,ജോയിൻ്റ് കൗൺസിൽ വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി എം .സി ഷൈല, ഇ. പി പ്രവിത, കെ.പി പോൾ, ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ സുഭാഷ് വി. മാത്യു, എ.ആർ രാജേഷ്, ജില്ലാ ട്രഷറർ സി ബ്രഹ്മഗോപാലൻ തുടങ്ങിയവർസംസാരിച്ചു. പന്ത്രണ്ടാം ശമ്പളപരിഷ്കരണം നടപ്പിലാക്കുക, ബി.ജെ .പി - കോൺഗ്രസ് സർക്കാരുകൾ അടിച്ചേൽപ്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശികയും അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശികയും അനുവദിക്കുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചായിരുന്നു സമരച്ചങ്ങല സംഘടിപ്പിച്ചത്.

kochi JOINT COUNCIL