സ്വകാര്യബസിടിച്ച് മരണമുണ്ടായാല്‍ പെര്‍മിറ്റ് ആറുമാസത്തേക്ക് റദ്ദാക്കും

എല്ലാ സ്വകാര്യ ബസ് ജീവനക്കാര്‍ക്കും എന്‍ഒസി നിര്‍ബന്ധമാക്കും. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്ക് ഘട്ടംഘട്ടമായി പരിശീലനം നല്‍കും. ബസുകളുടെ മത്സരയോട്ടം തടയാന്‍ ജിയോ ടാഗ് വെക്കും.

author-image
Prana
New Update
bus

സ്വകാര്യ ബസ് ഇടിച്ച് മരണം സംഭവിച്ചാല്‍ ബസിന്റെ പെര്‍മിറ്റ് ആറ് മാസത്തേക്ക് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. പുതിയ നയങ്ങളെക്കുറിച്ച് തിരുവനന്തപുരത്ത് ബസ് ഉടമകളുമായി ചര്‍ച്ച നടത്തുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ സ്വകാര്യ ബസ് ജീവനക്കാര്‍ക്കും എന്‍ഒസി നിര്‍ബന്ധമാക്കും. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്ക് ഘട്ടംഘട്ടമായി പരിശീലനം നല്‍കും. ബസുകളുടെ മത്സരയോട്ടം തടയാന്‍ ജിയോ ടാഗ് വെക്കും. സമയം തെറ്റി ഓടുന്നത് തടയാന്‍ സ്വകാര്യ ബസുടമകളെ തന്നെ ചുമതലപ്പെടുത്തും.
പെര്‍മിറ്റില്‍ നല്‍കിയ സമയം മുഴുവന്‍ ബസ് ഓടണം. ഇല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കും. എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണം. ഇതിന് മാര്‍ച്ച് വരെ സമയം നല്‍കും. ബസുകളെ കുറിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പറയാന്‍ ബസില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

 

minister kb ganesh kumar private bus accident private bus death