കണ്ണൂരിലും എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍

പരിയാരം മെഡിക്കല്‍ കോളെജില്‍ ഐസോലേഷനിലാണ് ചികിത്സയില്‍ കഴിയുന്നത്. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്നയാളാണ് എംപോക്‌സ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയത്.

author-image
Prana
New Update
mpox
Listen to this article
0.75x1x1.5x
00:00/ 00:00

കണ്ണൂരിലും എംപോക്‌സ് രോഗമെന്ന് സംശയം. രോഗലക്ഷണങ്ങളോടെ ഒരാളെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളെജില്‍ ഐസോലേഷനിലാണ് ചികിത്സയില്‍ കഴിയുന്നത്. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്നയാളാണ് എംപോക്‌സ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയത്.
കഴിഞ്ഞ ഒരാഴ്ച്ചയായി രോഗ ലക്ഷണങ്ങളുള്ള പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഐസൊലേഷനിലേക്ക് മാറ്റിയത്. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം നാളെയോ മറ്റന്നാളോ ലഭിക്കും. ചിക്കന്‍ പോക്‌സ് ആയേക്കാമെന്ന സാധ്യതയും ആശുപത്രി അധികൃതര്‍ തള്ളുന്നില്ല.
കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരാളില്‍ എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ എംപോക്‌സ് കേസാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ നിന്നും എത്തിയ 38 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന് പനിയും, ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ രീതിയില്‍ തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തിയ ശേഷം മറ്റുള്ളവരുമായി വലിയ തോതിലുള്ള സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നാണ് യുവാവ് ആരോഗ്യ വകുപ്പിനെ അറിയിച്ചത്.

kannur symptoms hospitalised mpox