കോഴിക്കോട് മലയമ്മയില്‍ വീട്ടമ്മയും പേരമകളും കിണറ്റില്‍ മരിച്ചനിലയില്‍

വട്ടക്കണ്ടിയില്‍ കൊളോച്ചാലില്‍ രാജന്റെ ഭാര്യ സുഹാസിനി(54), മകന്‍ സുജിന്റെ മകള്‍ ശ്രീനന്ദ(12) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്രീനന്ദ ഓട്ടിസം ബാധിതയായിരുന്നു.

author-image
Prana
New Update
groom death

കോഴിക്കോട് ചാത്തമംഗലം ഈസ്റ്റ് മലയമ്മയില്‍ വീട്ടമ്മയും പേരമകളും കിണറ്റില്‍ മരിച്ചനിലയില്‍. വട്ടക്കണ്ടിയില്‍ കൊളോച്ചാലില്‍ രാജന്റെ ഭാര്യ സുഹാസിനി(54), മകന്‍ സുജിന്റെ മകള്‍ ശ്രീനന്ദ(12) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശ്രീനന്ദ ഓട്ടിസം ബാധിതയായിരുന്നു. വൈകുന്നേരം നാലുമണിമുതല്‍ ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനു സമീപമുള്ള കിണറ്റില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുക്കം ഫയര്‍ഫോഴ്‌സും കുന്നമംഗലം പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ആത്മഹത്യയാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

found house wife found died suicide death