ലിസി മത്തായി അനുസ്മരണം

സി.പി.എം തൃക്കാക്കര വെസ്റ്റ് ലോക്കൽ  കമ്മിറ്റി  അംഗമായിരുന്ന ലിസി മത്തായി അനുസ്മരണം സംഘടിപ്പിച്ചു. തൃക്കാക്കര വെസ്റ്റ് ലോക്കൽ  കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഏരിയ സെക്രട്ടറി എ ജി  ഉദയകുമാർ ഉദ്ഘാടനം ചെയ്തു.

author-image
Shyam Kopparambil
New Update
ag udaya

 

തൃക്കാക്കര :സി.പി.എം തൃക്കാക്കര വെസ്റ്റ് ലോക്കൽ  കമ്മിറ്റി  അംഗമായിരുന്ന ലിസി മത്തായി അനുസ്മരണം സംഘടിപ്പിച്ചു. തൃക്കാക്കര വെസ്റ്റ് ലോക്കൽ  കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഏരിയ സെക്രട്ടറി എ ജി  ഉദയകുമാർ ഉദ്ഘാടനം ചെയ്തു.സി.ജി ശ്രീകുമാർ അധ്യക്ഷത വഹിച്ചു.ഏരിയ  കമ്മിറ്റി അംഗങ്ങളായ കെ ടി എൽദോ, സി പി സാജൽ, ടി എ സുഗതൻ,കൗൺസിലർമാരായ റസിയ നിഷാദ്, ആര്യ ബിബിൻ,നേതാക്കളായ കെ കെ ആലീസ് , ചിഞ്ചുറാണി എന്നിവർ സംസാരിച്ചു. ചെമ്പ് മുക്കിൽ നടന്ന അനുസ്മരണ യോഗത്തിൽ ലിസി മത്തായിയുടെ   കുടുംമ്പം കനിവ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്കായി നൽകിയ  50,000 രൂപ  എ ജി  ഉദയകുമാർ ഏറ്റുവാങ്ങി. തൃക്കാക്കര നഗരസഭ 
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട റസിയ നിഷാദിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

Thrikkakara cpim THRIKKAKARA MUNICIPALITY kakkanad kakkanad news