കൊച്ചി; പൂതൃക്ക ഗ്രാമപഞ്ചായത്തിൻ്റേയും പൂതൃക്ക കൃഷിഭവൻ്റേയും നേതൃത്വത്തിൽ ജീവനം ജെ എൽ ജി യുടെ ഓണം പൂവ് വിപണി ലക്ഷ്യമാക്കിയുള്ള ബന്തി കൃഷിയുടെ ഉദ്ഘാടനം പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി വർഗീസ് തൈകൾ നട്ട് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എൻ വി കൃഷ്ണൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജീവനം ജെ എൽ ജി പ്രസിഡൻറ് സംഗീത ഷെയിൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജിമ്സി വർഗീസ്, സി ഡി എസ് ചെയർപേഴ്സൺ ഹേമലത രവി, എട്ടാം വാർഡ് സി ഡി എസ് മെമ്പർ ഓമന സുകുമാരൻ , എ ഡി എസ് ചെയർപേഴ്സൺ സുജാത മനോജ്, കൃഷി അസിസ്റ്റൻ്റ് ട്രൈബി പുതുവയൽ , ബിനു എം കുന്നത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.അത്തം മുതൽ പൂക്കളുടെ വിപണി ആരംഭിക്കുമെന്ന് ജീവനം ജെ ൽ ജി അംഗം ജീന ബിനു കുന്നത്ത് അറിയിച്ചു.