ജൂനിയര്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റെ ലൈംഗികാതിക്രമ പരാതിയില്‍; രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ക്കെതിരെ കേസ്

സിനിമാ മേഖലയിലെ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കേസ് അന്വേഷിക്കും. നിലവില്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

author-image
Anagha Rajeev
New Update
film shooting
Listen to this article
0.75x1x1.5x
00:00/ 00:00

ജൂനിയര്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റെ പരാതിയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്. സിനിമാ മേഖലയിലെ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കേസ് അന്വേഷിക്കും. നിലവില്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൊച്ചി ഇന്‍ഫോ പാര്‍ക് സ്റ്റേഷനിലും കോഴിക്കോട് എലത്തൂരിലില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറിയത്. 2022 ഫെബ്രുവരിയില്‍ എലത്തൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്കെതിരെയും കേസ് എടുത്തിരിക്കുന്നത്.

ഇവരില്‍ രണ്ട് പേര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയന്റെ ഭാരവാഹികളാണ്. അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി തുടങ്ങി വകുപ്പുകളാണ് ചുമത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനിലെ രണ്ട് ക്രൂ അംഗങ്ങള്‍ അശ്ലീലം പറഞ്ഞത് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സംഘടന ഭാരവാഹികളോട് പറഞ്ഞപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തി എന്നും പരാതിയിലുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളായ രണ്ട് ഭാരവാഹികള്‍ക്കെതിരെ കേസ് എടുത്തത്. ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും.

hema committee report sexual harassment