തേന്‍കുറിശ്ശിയില്‍ 75 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍

മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു ഡി വൈ എഫ് ഐ യൂനിറ്റ് സെക്രട്ടറിയും അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ടത്. ഡിസിസി സംഘടിപ്പിച്ച ചടങ്ങില്‍ പാര്‍ട്ടി വിട്ടവര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു.

author-image
Prana
New Update
congress flag

പാലക്കാട് സിപിഎമ്മില്‍ നിന്ന് വീണ്ടും പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാലക്കാട്ട് നിന്ന് കൂട്ടത്തോടെയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. തേന്‍കുറിശ്ശി പഞ്ചായത്തില്‍ 75 പേര്‍ സിപിഎം വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.
മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു ഡി വൈ എഫ് ഐ യൂനിറ്റ് സെക്രട്ടറിയും അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ടത്. ഡിസിസി സംഘടിപ്പിച്ച ചടങ്ങില്‍ പാര്‍ട്ടി വിട്ടവര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ മുഖ്യാതിഥിയായി.
സി പി എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായ എം വിജയന്‍, ബ്രാഞ്ച് സെക്രട്ടറിമാരായ സുരേന്ദ്രന്‍, സതീഷ് കുമാര്‍, രാധാകൃഷ്ണന്‍, ഡി വൈ എഫ് ഐ യൂനിറ്റ് സെക്രട്ടറി രാഹുല്‍ എന്നിവരാണ് സി പി എം വിട്ടവരില്‍ പ്രമുഖര്‍.

 

congress palakkad cpm