/kalakaumudi/media/media_files/2024/11/04/vQOVs4pWkCkt3uGA0UiB.jpg)
കൊച്ചി : ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാലയിലെ എഴുത്തുകാരുടെ
കൂട്ടായ്മയായ എഴുത്തിടത്തിൻ്റെ ഉദ്ഘാടനവും വായനശാല പ്രസിദ്ധപ്പെടുത്തുന്ന വിശിഖം മാഗസിൻ്റെ പ്രകാശനവും നടന്നു. വായനശാല ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ . കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എ.കെ. ദാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മാഗസിന്റ പ്രകാശനവും നിർവ്വഹിച്ചു. എഴുത്തിടം ജനറൽ കൺവീനർ സുഗുണൻ ചൂർണ്ണിക്കര അദ്ധ്യക്ഷത വഹിച്ചു. കവിയും മാധ്യമ പ്രവത്തകനുമായ ഷാജി ഇടപ്പള്ളി, വായനശാല പ്രസിഡൻ്റ് റാഫേൽ ഇമ്മാനുവൽ , കൃഷ്ണകുമാർ .ടി .യു എന്നിവർ പ്രസംഗിച്ചു. മല്ലിക വി ആർ സ്വാഗതവും രാഹുൽ രാജ് നന്ദിയും പറഞ്ഞു.