സംസ്ഥാനത്ത് കറണ്ട് ചാര്‍ജില്‍ വര്‍ധന

സംസ്ഥാനത്ത് കറണ്ട് ചാര്‍ജില്‍ വര്‍ധനവ്. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ജനുവരി മുതല്‍ സമ്മര്‍ താരിഫ് വേണമെന്ന് കെഎസ്ഇബിയുടെ ആവശ്യവും റെഗുലേറ്ററി കമ്മിറ്റി തള്ളി.

author-image
Prana
New Update
electricity

സംസ്ഥാനത്ത് കറണ്ട് ചാര്‍ജില്‍ വര്‍ധനവ്. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ജനുവരി മുതല്‍ സമ്മര്‍ താരിഫ് വേണമെന്ന് കെഎസ്ഇബിയുടെ ആവശ്യവും റെഗുലേറ്ററി കമ്മിറ്റി തള്ളി.
10 പൈസ സമ്മര്‍ താരിഫ് വേണമെന്ന ആവശ്യമാണ് തള്ളിയത്. 300 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 48 രൂപ വര്‍ധിക്കും. നിരക്ക് വര്‍ധന ഇന്നലെ (ഡിസംബര്‍ 5) മുതല്‍ മുന്‍കാല പ്രബല്യത്തില്‍. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ കൂടി വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷനും അംഗങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.

Electricity