കൊച്ചി: സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് കൊച്ചി ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേയും സുരക്ഷ വർധിപ്പിച്ചു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. ഓ​ഗസ്റ്റ് 20 വരെയാണ് സുരക്ഷ വർധിപ്പിച്ചിട്ടുള്ളത്.
തിരക്കേറിയ സമയങ്ങളിൽ സുരക്ഷാപരിശോധനക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നുള്ളതുകൊണ്ട് യാത്രക്കാർ മാർ​ഗനിർദേശങ്ങളോട് സഹകരിക്കണമെന്നും സിയാൽ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
