/kalakaumudi/media/media_files/2025/08/15/whatsapp-i-2025-08-15-18-29-57.jpeg)
തൃക്കാക്കര: സായുധസേനയുടെ പതാകദിന ഫണ്ടിലേക്ക് ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച സർക്കാർ കാര്യാലയത്തിനുള്ള മുഖ്യമന്ത്രിയുടെ റോളിംഗ് ട്രോഫി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജോയിൻറ് രജിസ്ട്രാർ ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള മുഖ്യമന്ത്രിയുടെ റോളിംഗ് ട്രോഫി ഉദയംപേരൂർ എസ് എൻ ഡി പി ഹൈസ്കൂൾ കരസ്ഥമാക്കി.
സായുധസേന വിഭാഗം- എക്സൈസ് ആൻഡ് പോലീസ് വിഭാഗത്തിൽ ജില്ലാ പോലീസ് ആസ്ഥാനം ഒന്നാം സ്ഥാനവും കേരള സായുധസേന ഒന്നാം ബറ്റാലിയൻ രണ്ടാം സ്ഥാനവും എക്സൈസ് വകുപ്പ് മൂന്നാം സ്ഥാനവും നേടി. മികച്ച സി കേഡറ്റ് 1 പ്ലറ്റൂൺ സായുധസേന പ്രോത്സാഹന സമ്മാനത്തിനും അർഹരായി.
നിരായുധസേന വിഭാഗം - നിരായുധസേന വിഭാഗത്തിൽ ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ടീം കേരള എന്നിവർക്കുള്ള പുരസ്കാരങ്ങളിൽ ഒന്നാം സ്ഥാനം ടീം കേരളക്കും രണ്ടാം സ്ഥാനം ഫയർഫോഴ്സിനും. മികച്ച സി കേഡറ്റ് നിരായുധസേനക്കുള്ള പുരസ്കാരം പെൺകുട്ടികളുടെ വിഭാഗം സി കേഡറ്റിനും ലഭിച്ചു. സ്റ്റുഡൻറ് പോലീസ് - മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്ലറ്റൂൺ ഒന്നാം സ്ഥാനം തൃപ്പൂണിത്തുറ ഗവ. ഹയർസെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. രണ്ടാം സ്ഥാനം കീഴ്മാട് മോഡൽ റെസിഡൻഷ്യൽ സ്കൂൾ നേടി.
റെഡ് ക്രോസ് - മികച്ച റെഡ് ക്രോസ് പ്ലറ്റൂൺ പുരസ്കാരം തൃക്കാക്കര സെൻറ് ജോസഫ് സ്കൂൾ കരസ്ഥമാക്കി.
ഗൈഡ് - ഒന്നാം സ്ഥാനം ഞാറല്ലൂർ ബത്‌ലഹേം ദയാറാ ഹൈസ്കൂളും സ്വന്തമാക്കി. രണ്ടാം സ്ഥാനം സെൻറ് തെരേസാസ് സി ജി എച്ച് എസ് എസും മൂന്നാം സ്ഥാനം ചിന്മയ വിദ്യാലയവും കരസ്ഥമാക്കി.
സ്കൂൾ ബാൻ്റ് - മികച്ച സ്കൂൾ ബാൻ്റിനുള്ള ഒന്നാം സമ്മാനം സി കേഡറ്റ്സ് നേടി. രണ്ടാം സ്ഥാനത്തിന് തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് സി എച്ച് എസ് എസും, മൂന്നാം സ്ഥാനത്തിന് തൃക്കാക്കര സെൻറ് ജോസഫ് ഇഎംഎച്ച്എസ്എസ് എസും അർഹരായി.