/kalakaumudi/media/media_files/2025/02/19/jt9xsBHYzT7UwCTiPNpL.jpg)
തിരുവനന്തപുരം: ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ഇന്‍ഷുറന്‍സ് മഹാസുരക്ഷാ ഡ്രൈവ് പദ്ധതി ആരംഭിച്ചു. ആയിരം രൂപയില്‍ താഴെയുള്ള വാര്‍ഷിക പ്രീമിയത്തില്‍ 15 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നല്‍കുന്ന ടോപ്പ് അപ്പ് പ്ലാന്‍, മൂന്നുലക്ഷം രൂപയുടെ കാന്‍സര്‍ കെയര്‍ പ്ലാന്‍, 15 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പ്ലാന്‍ എന്നിവ ലഭ്യമാണ്.
വാഹന ഇന്‍ഷുറന്‍സ്, വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയും ലഭിക്കും.
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ടുള്ളവര്‍ക്കുമാത്രമേ പദ്ധതികളില്‍ ചേരാനാകൂ. പുതുതായി ചേരേണ്ടവര്‍ക്ക് പോസ്റ്റ് ഓഫീസ് അല്ലെങ്കില്‍ ഐ.പി.പി.ഒ.ഏജന്റ് വഴി തത്സമയം അക്കൗണ്ട് തുറക്കാം. സംസ്ഥാനത്തെ വിവിധ പോസ്റ്റ് ഓഫീസുകളിലും ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.