ആഗോള വ്യാപാരനിയമം രൂപപ്പെടുത്തുന്നതിൽഇന്ത്യ മുഖ്യ പങ്കാളിയാകണം: ശശിതരൂർ

കാലാവസ്ഥ വ്യതിയാനവും വിപണി സംഘർഷങ്ങളും ഭക്ഷ്യസുരക്ഷാ നിയമങ്ങളും പിടിമുറുക്കുന്ന ലോകത്തിൽ കാര്യക്ഷമത മാത്രമല്ല പ്രതിരോധശേഷിയാണ് പുതിയ മാനദണ്ഡമെന്ന് ശശിതരൂർ എംപി പറഞ്ഞു.

author-image
Devina
New Update
sasii

കൊച്ചി: കാലാവസ്ഥ വ്യതിയാനവും വിപണി സംഘർഷങ്ങളും ഭക്ഷ്യസുരക്ഷാ നിയമങ്ങളും പിടിമുറുക്കുന്ന ലോകത്തിൽ കാര്യക്ഷമത മാത്രമല്ല പ്രതിരോധശേഷിയാണ് പുതിയ മാനദണ്ഡമെന്ന് ശശിതരൂർ എംപി പറഞ്ഞു.

 ആഗോളനിലവാര നിർണയവേദികളിൽ ഇന്ത്യ സജീവമായി ഇടപെടണമെന്നും നിയമങ്ങൾ പിന്തുടരുന്നതിൽ മാത്രം ഒരുങ്ങാതെ അവ രൂപപ്പെടുത്തുന്നതിലും പങ്കാളിയാകണമെന്നും തരൂർ അഭിപ്രായപ്പെട്ടു.

 ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ ലോകശക്തി സമവാക്യങ്ങളെ എങ്ങനെ സ്വാധീനിച്ചെന്ന് വിശദീകരിച്ചു.

സ്മാർട്ട് സ്‌പൈസസ് എന്ന വിഷയത്തിൽ നടന്ന സെഷനിൽ ഡേറ്റയും നിർമിത ബുദ്ധിയും ഉപയോഗിച്ചു ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ചർച്ചചെയ്തു.