/kalakaumudi/media/media_files/kRpyixlVUbpTNfGEXD67.jpeg)
വയനാടിന് സഹായവുമായി ഇന്ത്യൻ ദന്തൽ അസോസിയേഷൻ കേരള ഘടകം അഞ്ചുലക്ഷം ലക്ഷം രൂപയുടെ ചെക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റെ ഡോ.ടെറി തോമസ് എടത്തൊട്ടിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കൗമാറുന്നു.ഡോ. ദീപു ജെ. മാത്യു,ഡോ. സുഭാഷ് മാധവൻ തുടങ്ങിയവർ സമീപം
തൃക്കാക്കര: വയനാടിന് സഹായവുമായി ഇന്ത്യൻ ദന്തൽ അസോസിയേഷൻ കേരള ഘടകം .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം ലക്ഷം രൂപയുടെ ധനസഹായം നൽകി.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റെ ഡോ.ടെറി തോമസ് എടത്തൊട്ടിയുടെ നേതൃത്വത്തിൽ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
തുടർന്നും വയനാടിന്റെ പുനരധിവാസത്തിന് വേണ്ടിയുള്ള എല്ലാ പദ്ധതികൾക്കും പ്രത്യേകിച്ച് പാർപ്പിടം, വിദ്യാഭ്യാസം, അതുപോലെ പ്രധാനമായ തൊഴിൽ തുടങ്ങിയ വിവിധ പദ്ധതികൾക്ക് ഇന്ത്യൻ ദന്തൽ അസോസിയേഷന്റെ എല്ലാവിധ സഹായ സഹകരണവും സർക്കാരിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റെ ഡോ. ടെറി തോമസ് എടത്തൊട്ടി മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ദീപു ജെ. മാത്യു, പ്രസിഡന്റെ ഇലക്ട്‌ട് ഡോ. സുഭാഷ് മാധവൻ, വൈസ്.പ്രസിഡന്റെ ഡോ. ശ്രീജൻ, സി.ഡി.എച്ച് കൺവീനർ ഡോ. ദീപക്.ജെ. കളരിക്കൽ എന്നിവർ സംബന്ധിച്ചു.