ഡിസംബറിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കാര്യവട്ടത്ത്

വനിതാ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തുകയാണ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം വേദിയാകും. വനിതാ ട്വന്റി 20 പരമ്പരയിലെ മൂന്നു മത്സരങ്ങൾക്കാണ് തിരുവനന്തപുരം വേദിയാകുന്നത്. ഡിസംബർ 26,28,30 തീയതികളിലാണ് മത്സരം നടക്കുക

author-image
Devina
New Update
green

തിരുവനന്തപുരം: വനിതാ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തുകയാണ്.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം വേദിയാകും. വനിതാ ട്വന്റി 20 പരമ്പരയിലെ മൂന്നു മത്സരങ്ങൾക്കാണ് തിരുവനന്തപുരം വേദിയാകുന്നത്. ഡിസംബർ 26,28,30 തീയതികളിലാണ് മത്സരം നടക്കുക. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിക്കുന്നത്. ക്രിസ്മസ് പുതുവത്സരആഘോഷങ്ങളുടെ നിറവിൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തുന്നത് കായികപ്രേമികൾക്ക് ഇരുട്ടി മധുരമുണ്ടാക്കും.

 ഡിസംബർ 23 ന് വിശാഖപട്ടണത്തിൽ ആദ്യ രണ്ട് മത്സരങ്ങൾക്കുശേഷമാണ് ഇരുടീമുകളും തിരുവനന്തപുരത്ത് എത്തുന്നത്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം നേടിയശേഷം ഹർമൻ പ്രീത് കൗറും സംഘവും ആദ്യമായി കളത്തിലിറങ്ങുന്ന പരമ്പരയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.

വിപുലമായ ക്രമീകരണങ്ങളാണ് ഗ്രീൻഫീൽഡിൽ ഒരുക്കുന്നതെന്ന് സെക്രട്ടറി വിനോദ് എസ്.കുമാർ പറഞ്ഞു.എന്നാൽ ലോകകപ്പ് നടക്കുന്ന മറ്റ് നഗരങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനങ്ങൾ ഇല്ലാത്തത് തിരിച്ചടിയായി.

 തുടർന്നാണ് തിരുവനന്തപുരത്തിന് വേദി നഷ്ടമായത്. 2026 ജനുവരിയിൽ ഇന്ത്യൻ പുരുഷടീമിന്റെ ട്വിന്റി 20 മത്സരത്തിനും കാര്യവട്ടം വേദിയാകും. ന്യൂസിലാൻഡിനെ എതിരെ ഇന്ത്യയുടെ മത്സരം ജനുവരി 30 നാണ് എന്നാണ് സൂചന.