വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം ;ഓഫ് ലൈനായി അവസരം

വിദേശത്ത്ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനായി ഫോം 6 ലോ ഫോം 6 എയിലോ അപേക്ഷിക്കാൻ സൗകര്യം ഏർപ്പെടുത്തി. അപേക്ഷാഫോമിൽ ജനനസ്ഥലം ഇന്ത്യ്ക്കു പുറത്ത് എന്ന ഓപ്ഷനും ജനിച്ച രാജ്യവും ഇനി രേഖപ്പെടുത്താം.

author-image
Devina
New Update
vidhesham

തിരുവനന്തപുരം: വിദേശത്ത്ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനായി ഫോം 6 ലോ ഫോം 6 എയിലോ അപേക്ഷിക്കാൻ സൗകര്യം ഏർപ്പെടുത്തി.

 അപേക്ഷാഫോമിൽ ജനനസ്ഥലം ഇന്ത്യ്ക്കു പുറത്ത് എന്ന ഓപ്ഷനും ജനിച്ച രാജ്യവും ഇനി രേഖപ്പെടുത്താം. നിലവിൽ ഇതിനു സൗകര്യമില്ലായിരുന്നു.

 ഇത്തരക്കാർക്കായി ഓഫ്‌ലൈൻ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ വ്യക്തമാക്കി.

 ജനനസ്ഥലം വിദേശത്തായിട്ടുള്ള പ്രവാസികൾക്കു നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ ഒഫ്‌ലൈനായി ബൂത്ത് ലവൽ ഓഫീസർ വഴിയോ ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫീസർ വഴിയോ വോട്ടർപട്ടികയിൽ പേര് ചേർക്കാനായി അപേക്ഷിക്കാം.

ബിഎൽഒ ആപ് വഴി അപേക്ഷകൾ സ്വീകരിക്കാനും രേഖകൾ പരിശോധിക്കാനും ബിഎൽഒമാർക്ക് സാധിക്കും.

 വോട്ടർപട്ടിക പുതുക്കുന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന എറോനെറ്റ്, ബിഎൽഒ ആപ് എന്നിവയിൽ ഇന്ത്യയ്ക്കു പുറത്തുള്ള രാജ്യങ്ങളുടെ പേര് രേഖപ്പെടുത്താനുള്ള സൗകര്യം ലഭ്യമാണ്.

പുതുക്കിയ പാസ്‌പോർട്ട് പ്രകാരമുള്ള രണ്ടക്ഷരങ്ങൾ ഉൾക്കൊള്ളുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറോനെറ്റ് സൈറ്റ് നേരത്തെ സജ്ജമായിരുന്നു.