രാജ്യത്തെ വാഹനാപകടങ്ങളില്‍ പത്തിലൊന്നും കേരളത്തില്‍

48,091 വാഹനാപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഉണ്ടായെന്നും കണക്ക് പറയുന്നു. തമിഴ്‌നാട്ടില്‍ 67,213, മധ്യപ്രദേശില്‍ 55,473 എന്നിങ്ങനെയാണ് ബാക്കി.

author-image
Biju
New Update
road accident

തിരുവനന്തപുരം: കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തുവിട്ട പുതിയകണക്കുപ്രകാരം രാജ്യത്ത് ഏറ്റവും അധികം വാഹനാപകങ്ങള്‍ നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി കേരളം. വാഹനാപകടങ്ങളില്‍ 10 ശതമാനവും കേരളത്തിലാണെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. പതിനാല് ശതമാനവുമായി തമിഴ്‌നാട് ആണ് മുന്നിലുള്ളത്. 11.5 ശതമാനവുമായി മധ്യപ്രദേശ് തൊട്ടുപിന്നിലുണ്ട്.

48,091 വാഹനാപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഉണ്ടായെന്നും കണക്ക് പറയുന്നു. തമിഴ്‌നാട്ടില്‍ 67,213, മധ്യപ്രദേശില്‍ 55,473 എന്നിങ്ങനെയാണ് ബാക്കി. ഭൂവിസ്തൃതിയിലും ജനസംഖ്യയിലും വലയ സംസ്ഥാനമായ ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, കൂടാതെ കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്ര, തെലങ്കാന, ഗുജറാത്ത് എന്നിവയെല്ലാം അപകടങ്ങളുടെ കാര്യത്തില്‍ കേരളത്തെക്കാള്‍ പിന്നിലാണ്. 9.5 ശതമാനം എന്ന കണക്കില്‍ നിന്നാണ് കേരളം 10 ശതമാനമായി ഉയര്‍ന്നത്.

road accidents