സന്ദീപ് വാര്യർ സിപിഐലേക്കോ?നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്‌തെന്ന് സൂചന

കേരളത്തില്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ് ബിജെപി. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും അതൃപ്തരാണ്. ശോഭാ സുരേന്ദ്രന്‍ നേരത്തെ തന്നെ പരാതിയുമായി രംഗത്തുവന്നിരുന്നു.

author-image
Rajesh T L
New Update
TRV

കേരളത്തില്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ് ബിജെപി. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും അതൃപ്തരാണ്. ശോഭാ സുരേന്ദ്രന്‍ നേരത്തെ തന്നെ പരാതിയുമായി രംഗത്തുവന്നിരുന്നു. ചില സൂചനകളിലൂടെയാണ് നിലവിലെ പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തി സംസ്ഥാന ബിജെപിയിലെ ക്രൗഡ് പുള്ളര്‍ നേതാവായ ശോഭ ഉന്നയിച്ചത്. അവഗണനയില്‍ മനംനൊന്ത് ശോഭ പാര്‍ട്ടി വിട്ടേക്കും എന്നുപോലും റിപ്പോര്‍ട്ടുകള്‍ വന്നു.

ശോഭയ്ക്കു പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യര്‍ ബിജെപി വിടുമെന്നാണ് സൂചന.ആര്‍എസ്എസ് നേതൃത്വം സന്ദീപുമായി നടത്തിയ ചര്‍ച്ചകള്‍ അവസാനിപ്പിച്ചെന്നാണ്പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സന്ദീപ്  വാര്യർ സിപിഐലേക്ക് പോകുമെന്നു തന്നെയാണ് ഇപ്പോഴും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പാലക്കാടുള്ള ഒരു മന്ത്രിയാണ് സന്ദീപിനെ സിപിഐ പാളയത്തില്‍ എത്തിക്കുന്നതിനു പിന്നിലെന്നും സൂചനയുണ്ട്.സാധാരണ ഒരു ബിജെപി നേതാവ് പോകുന്നത് പോലെയല്ല സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് പോകുന്നത്.യുവനിരയില്‍ ഏറ്റവും ശക്തമായ നേതാവ് കൂടിയാണ് സന്ദീപ് വാര്യര്‍.സന്ദീപ് വാര്യര്‍ സിപിഐലേക്ക് പോകുന്നതോടെ സിപിഐ  അതിനെ ഉറപ്പായും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കും.ഒരു കാലത്ത് ചാനല്‍ ചര്‍ച്ചകളില്‍ ഉൾപ്പടെ സിപിഐയെ  ശക്തമായി എതിര്‍ത്ത നേതാവാണ് സന്ദീപ് വാര്യര്‍.സന്ദീപ് സിപിഐയുടെ  ഭാഗമാകുമ്പോള്‍, സന്ദീപിനെ പിന്തുണയ്ക്കുന്നവര്‍ കൂടി സിപിഐലേക്ക് ചേക്കേറാനും സാധ്യതയുണ്ട്.മാത്രമല്ല, സംസ്ഥാന ബിജെപിയില്‍ വലിയ അനിശ്ചിതത്വം ഉണ്ടാക്കാനും അത് കാരണമാകും.

മണ്ണാര്‍ക്കാട്ടെ സിപിഐ  പ്രാദേശിക നേതാക്കളുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സന്ദീപ് നടത്തിയതായും വാര്‍ത്തകള്‍ വരുന്നുണ്ട്.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് സീറ്റ് സന്ദീപിന് നല്‍കുമെന്നതാണ് ഉപാധി.അങ്ങനെയൊരു ഉറപ്പ് സിപിഐയിൽ  നിന്നും സന്ദീപിന് ലഭിച്ചതായും അഭ്യൂഹമുണ്ട്.

എന്നാല്‍ സന്ദീപ് വാര്യര്‍ ബിജെപി വിട്ട് സിപിഐലേക്ക് ചേരില്ലെന്നാണ് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായ മേജര്‍ രവി ഇതിനോട് പ്രതികരിച്ചത്.'സന്ദീപ് ഇവിടെ നിന്ന് ചാടി അപ്പുറത്തോട്ട് പോകില്ല.ദേശീയ വികാരമുള്ള ഒരാളാണ് സന്ദീപ്.മറ്റു രാജ്യങ്ങളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയിലേക്ക് സന്ദീപ് പോകില്ല. ഒന്നര വര്‍ഷത്തിനുള്ളില്‍  ഇവിടെ പലതും ചെയ്യാനുണ്ട്.കമാന്‍ഡര്‍ എന്ന നിലയില്‍ ഞാന്‍ പല പദ്ധതികളും തയാറാക്കി വച്ചിട്ടുണ്ട്.പാലക്കാട് ബിജെപി വിജയിക്കുമെന്ന  കാര്യത്തില്‍  ഒരു സംശയവുമില്ല.ചേലക്കരയില്‍ ബിജെപിക്ക്  വലിയ മുന്നേറ്റമുണ്ടാക്കും .എല്ലാവര്‍ക്കും സര്‍പ്രൈസ് ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാകും ചേലക്കരയില്‍ സംഭവിക്കുകയെന്നാണ് മേജര്‍ രവി പറയുന്നത്.

പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന  തീരുമാനത്തിലായിരുന്നു സന്ദീപ് വാര്യര്‍.പാര്‍ട്ടിയില്‍ നിന്നും വിട്ടുനില്‍ക്കുമ്പോഴെങ്കിലും നേതൃത്വത്തില്‍ നിന്ന് ഏതെങ്കിലും വിധത്തിലുള്ള   നിര്‍ദേശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാല്‍  അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലെന്നായിരുന്നു സന്ദീപ് വാര്യരുടെ  പ്രതീകരണം.

ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മുന്നില്‍വച്ച് സഹപ്രവര്‍ത്തകനെ അവഹേളിച്ചല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡന്റ് ചെയ്യേണ്ടത്.ആത്മാഭിമാനത്തിന്  ക്ഷതം പറ്റിയ ഒരാളോട് പേര് പറഞ്ഞ് ഭയപ്പെടുത്തരുത്.തന്നെ  നാണംകെടുത്തിയവര്‍ക്കെതിരെയാണ് പാര്‍ടി നടപടി സ്വീകരിക്കേണ്ടതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.

cpimkerala CPI Sandeep Warrier mannarkkad