തൃക്കാക്കര: കാക്കനാട് എം.എ. അബൂബക്കർ മെമ്മോറിയൽ ഗവ. എൽ പി.സ്കൂളിൽ വിവിധ ഏജൻസികളുടെ സഹായത്താൽ സ്ഥാപിച്ച പുതിയ ഇൻഡോർ പാർക്ക് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു.തൃക്കാക്കര നഗരസഭാ വൈസ്.ചെയർമാൻ അബ്ദു ഷാന അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി മുഖ്യാതിഥിയായിരുന്നു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട്,റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സിറ്റി പ്രസിഡന്റ് അബ്രഹാം മാത്യു, കൊച്ചി എം.എസ്.പി ഫൗണ്ടേഷൻ ഡയറക്ടർമാരായ ശശിയമ്മ രാധാകൃഷ്ണൻ, ശരൺ കൃഷ്ണൻ, ശരത് കൃഷ്ണൻ, സന്തോഷ് മേലെകളത്തിൽ, പി.ടി.എ പ്രസിഡന്റ് മനു ആർ,പ്രധാനാധ്യാപകൻ നവാസ് സി ഇബ്രാഹിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രസ്ന കെ പി എന്നിവർ സംസാരിച്ചു.പ്രൈമറി ,പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ മാനസികവും ശാരീരികവും ബൗദ്ധികവുമായ വികാസത്തിനു ഉതകും വിധമുള്ള പാർക്കാണ് സജ്ജമാക്കിയിരിക്കുന്നത്.