ഇന്ദുജയുടെ മരണം ആത്മഹത്യ, സ്ഥിരീകരിച്ച് പോലീസ്

പാലോട് ഇടിഞ്ഞാര്‍ കോളച്ചല്‍ കൊന്നമൂട് ഇന്ദുജാഭവനിലെ ഇന്ദുജയും ഭര്‍ത്താവ് അഭിജിത്തും തമ്മില്‍ കുറച്ചുനാളായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇന്ദുജയെ അഭിജിത്ത് ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി

author-image
Prana
New Update
palod

പാലോട് ഭര്‍തൃവീട്ടില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് പോലീസ്. പാലോട് ഇടിഞ്ഞാര്‍ കോളച്ചല്‍ കൊന്നമൂട് ഇന്ദുജാഭവനിലെ ഇന്ദുജയും ഭര്‍ത്താവ് അഭിജിത്തും തമ്മില്‍ കുറച്ചുനാളായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇന്ദുജയെ അഭിജിത്ത് ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.നിലവില്‍ കസ്റ്റഡിയിലുള്ള അഭിജിത്തിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്ദുജയുടെ ശരീരത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മുറിവുകളുണ്ടെന്നും പോലീസ് പറയുന്നു. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയിരുന്നു.വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് 25-കാരിയായ ഇന്ദുജയെ ഭര്‍ത്താവായ ഇളവട്ടം സ്വദേശി അഭിജിത്തിന്റെ വീട്ടിലെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഊണുകഴിക്കാനെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഈ സമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉടന്‍തന്നെ ഇന്ദുജയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതിന് പിന്നാലെ അഭിജിത്തിനെതിരെ ഇന്ദുജയുടെ കുടുംബം പ്രതികരിച്ചിരുന്നു. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. അഭിജിത്തിന്റെ കുടുംബത്തെയാണ് സംഭവത്തില്‍ സംശയമുള്ളതെന്നും കഴിഞ്ഞയാഴ്ച മകള്‍ വന്നപ്പോള്‍ ദേഹത്ത് മുറിവുകള്‍ കണ്ടിരുന്നതായും പിതാവ് പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം ഇന്ദുജ സ്വന്തം വീട്ടില്‍ വരുന്നത് പോലും അഭിജിത്ത് തടഞ്ഞിരുന്നതായി സഹോദരന്‍ ഷിനുവും ആരോപിച്ചിരുന്നു. 

muder attempt