നവജാതശിശുവിന്റെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കുട്ടികളെ സംരക്ഷിക്കാന്‍ അമ്മത്തൊട്ടില്‍ പോലുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നും കുഞ്ഞുങ്ങളെ വേണ്ടാത്തവര്‍ ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യരുതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ പറഞ്ഞു

author-image
Sruthi
New Update
kochi

infant dead body found kochi

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചിയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.കേസില്‍ ബാലവകാശ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. കുട്ടികളെ സംരക്ഷിക്കാന്‍ അമ്മത്തൊട്ടില്‍ പോലുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നും കുഞ്ഞുങ്ങളെ വേണ്ടാത്തവര്‍ ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യരുതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ പറഞ്ഞു.കുട്ടിയുടെ മരണകാരണം തലയോട്ടി തകര്‍ന്നതിനാലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ്ലാറ്റില്‍ നിന്നും താഴോട്ട് എറിഞ്ഞതിനാലാണ് തലയോട്ടി തകര്‍ന്നത്.കുഞ്ഞിന്റെ ശരീരത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും കീഴ്ത്താടിക്ക് പരുക്കുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ന് രാവിലെയാണ് കൊച്ചി പനമ്പള്ളി നഗറില്‍ നവജാതശിശുവിനെ ഫ്ലാറ്റില്‍ നിന്നും എറിഞ്ഞ് കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിനെ പ്രസവിച്ച യുവതിയെയും യുവതിയുടെ മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

 

kerala crime