നവജാതശിശുവിന്റെ കൊല: അമ്മയെ ഐസിയുവിലേക്ക് മാറ്റി

യുവതിയെ ഐസിയുവിലേക്ക് മാറ്റിയതിനാലാണ് മൊഴി എടുക്കുന്നത് നീളുന്നത്. അണുബാധയെ തുടര്‍ന്നാണ് യുവതിയെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

author-image
Sruthi
New Update
kochi death

infant dead body found kochi

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചിയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മയുടെ മൊഴി എടുക്കുന്നത് നീണ്ടേക്കും. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് യുവതിയെ ഐസിയുവിലേക്ക് മാറ്റിയതിനാലാണ് മൊഴി എടുക്കുന്നത് നീളുന്നത്. വൈദ്യ സഹായമില്ലാതെ പ്രസവിച്ചതു മൂലമുണ്ടായ അണുബാധയെ തുടര്‍ന്നാണ് യുവതിയെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തറിയുന്നത്. കുട്ടിയെ കുളിമുറിയില്‍ വെച്ച് പ്രസവിച്ചശേഷം യുവതി  ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ ഫ്ലാറ്റില്‍ നിന്നും താഴോട്ട് എറിഞ്ഞു. ഇന്നലെ ഉച്ചയോടെ പോലീസ് പിടികൂടിയതോടെ യുവതി കുറ്റം സമ്മതിച്ചു.തുടര്‍ന്ന് യുവതിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.crime.

 

Crime