കൊച്ചി: കേരളസർക്കാർ ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിഭാവനം ചെയ്തു നടപ്പിലാക്കുന്ന ദീർഘകാല പരിപാടിയായ ഇൻഡസ്ട്രി അക്കാഡമിയ കോൺക്ലേവ് അഥവാ ഉദ്യമ 1.0. പ്രീ കോൺക്ലേവിന്റെ് എറണാകുളം ജില്ലാതല ഉദ്ഘാടനം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്‌നോളജിയിൽ അനൂപ് ജേക്കബ്ബ് എം.എൽ.എ നിർവഹിച്ചു. ടോക്എച്ച് പബ്ലിക് സ്‌കൂൾ സൊസൈറ്റി മാനേജർ കുര്യൻ തോമസ് അധ്യക്ഷനായിരുന്നു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ അനി എബ്രഹാം സ്വാഗതവും കോളേജ് ഉദ്യമ കോർഡിനേറ്റർ ഡോ. രശ്മി ആർ പദ്ധതി വിശദീകരണവും നിർവ്വഹിച്ചു, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ടോക്എച്ച് പബ്ലിക് സ്‌കൂൾ സൊസൈറ്റി സെക്രട്ടറി മധു ചെറിയാൻ, പ്രിൻസിപ്പൽ ഡോ. പ്രീതി തെക്കേത് എന്നിവർ പങ്കെടുത്തു.
ഡോ. രാജേഷ് കൊച്ചേരിൽ, അസി. പ്രൊഫ. ലോവിൻ കെ ജോൺ, എന്നിവർ നയിച്ച ത്രിഡി പ്രിന്റിംഗ് ആന്റ് അഡിറ്റീവ് മാനുഫാക്‌ചെറിങ് എന്ന വിഷയത്തിൽ വർക് ഷോപ്പ് സംഘടിപ്പിച്ചു.
എൻജിനീയറിങ്, പോളിടെക്‌നിക്ക് മേഖലകളിൽ നടത്തിവരുന്ന കോഴ്സുകളും വ്യവസായവും തമ്മിൽ നിലനിൽക്കുന്ന നൈപുണ്യ അന്തരം മനസ്സിലാക്കി അതിന് പരിഹാരമാവുന്നതരത്തിൽ കരിക്കുലം പരിഷകരണത്തിനുള്ള നിർദേശങ്ങൾ വ്യവസായ പ്രതിനിധികളിൽനിന്നും സ്വീകരിക്കുക, ഇൻഡസ്ട്രിയിൽ ആവശ്യമുള്ള നൈപുണ്യം മനസ്സിലാക്കി നിലവിൽ നടത്തിവരുന്ന കോഴ്സുകളോടൊപ്പം ആഡ് ഓൺ കോഴ്സുകൾ ഡിസൈൻ ചെയ്തു പരിശീലനം നൽകുക, ഇന്റേൺഷിപ് പരിപാടികളിൽ അലുമിനിയുടെയും ഇന്റസ്ട്രിയുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവയാണ് കോൺക്ലേവിൽ ഉദ്ദേശിക്കുന്നത്.