ഐഎന്‍എല്‍ നേതാവ് സലാം കുരിക്കള്‍ അന്തരിച്ചു

ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സലാം കുരിക്കള്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സലാം കുരിക്കളുടെ വേര്‍പാടില്‍ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ അനുശോചിച്ചു.

author-image
Prana
New Update
salam kurikkal

ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സലാം കുരിക്കള്‍ (70) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സലാം കുരിക്കളുടെ വേര്‍പാടില്‍ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ അനുശോചിച്ചു. ഖാഇദെ മില്ലത്ത് കള്‍ച്ചറല്‍ ഫോറം രൂപവത്ക്കരണം മുതല്‍ മഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ പിന്നില്‍ ഉറച്ചുനിന്ന അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിക്ക് കനത്ത നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

leader passed away INL