തൃക്കാക്കര: വ്യാജ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ പരിശോധനയിൽ കെ.എസ്.ആർ.ടി.സി യാത്രക്കാർ പെരുവഴിയിലായി. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
ആലുവ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ചമഞ് വാഹന പരിശോധന നടത്തിയത്. ചിറ്റേത്തുകര ചിത്രപുഴ പാലത്തിനരികിൽ വച്ച് കെ.എസ്.ആർ.ടി.സി ബസിന് കുറുകെ കാർ നിർത്തി ഒരാൾ ബസിലേക്ക് കയറി താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരനാണന്നും ബസിന്റെ നമ്പർ പരിശോധിച്ചപ്പോൾ ബസിന് പെർമിറ്റ് ഇല്ലെന്നും കണ്ടക്ടറെ അറിയിച്ചു. യാത്രക്കാരെ ഇറക്കി ബസ് കലക്ട്രേറ്റിലേ ആർ.ടി ഓഫീസിലെത്തിക്കാനും നിർദേശിച്ചു. കാക്കനാട് ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി ബസ് കലക്ടറേറ്റിലെ ആർ.ടി.ഓഫീസിലെത്തിയതോടെയാണ് തട്ടിപ്പ് മനസിലായത്.മഫ്ത്തിയിൽ ഉദ്യോഗസ്ഥർ റോഡിൽ പരിശോധന നടത്താറില്ലെന്ന് ആർ.ടി.ഓ അറിയിച്ചു. പരിശോധനക്ക് പോയിരിക്കുന്ന ഉദ്യോഗസ്ഥരോടെല്ലാം അന്വേഷിച്ചങ്കിലും ആരും കെ.എസ്.ആർ.ടി.സി ബസ് പരിശോധിച്ചില്ലെന്നു മനസിലായി. സ്വകാര്യ ബസുകാർ കെ.എസ്.ആർ.ടി.സി ബസിനിട്ട് പണി കൊടുത്തതാകാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.