മരുന്നുകളുടെ ദുരുപയോഗം; മെഡിക്കൽ ഷോപ്പുകളുടെ അകത്തും പുറത്തും സിസിടിവി സ്ഥാപിക്കാൻ നിർദ്ദേശം

ഡോക്ടറുടെ കുറിപ്പടിയോടെമാത്രം വിൽക്കേണ്ട ഷെഡ്യൂൾ എക്‌സ്, എച്ച്, എച്ച് 1 എന്നീ വിഭാഗത്തിൽപ്പെട്ട മരുന്നുകൾ വിൽക്കുന്ന എല്ലാ മെഡിക്കൽ ഷോപ്പുകളിലും ഫാർമസികളിലും നിരീക്ഷണക്യാമറ ഒരുക്കാനാണ് നിർദേശം.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മെഡിക്കൽ ഷോപ്പുകളിലും ഫാർമസികളിലും അകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ നിർദ്ദേശം. ലഹരിക്കായി കുട്ടികൾ മരുന്ന് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ നീക്കം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ക്യാമറകൾ സ്ഥാപിക്കാൻ നിർദേശമുള്ളത്.

മെഡിക്കൽ ഷോപ്പുകളിൽ ഒരു മാസത്തിനകം ക്യാമറകൾ വെക്കണമെന്ന് മലപ്പുറത്ത് കളക്ടർ ഉത്തരവിറക്കി. മറ്റുജില്ലകളിലും സമാനരീതി പിന്തുടരും. ഡോക്ടറുടെ കുറിപ്പടിയോടെമാത്രം വിൽക്കേണ്ട ഷെഡ്യൂൾ എക്‌സ്, എച്ച്, എച്ച് 1 എന്നീ വിഭാഗത്തിൽപ്പെട്ട മരുന്നുകൾ വിൽക്കുന്ന എല്ലാ മെഡിക്കൽ ഷോപ്പുകളിലും ഫാർമസികളിലും നിരീക്ഷണക്യാമറ ഒരുക്കാനാണ് നിർദേശം.

ക്യാമറകൾ സ്ഥാപിച്ചത് ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അതോറിറ്റി പരിശോധിക്കണം. ക്യാമറാദൃശ്യം ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അതോറിറ്റി, ചൈൽഡ് വെൽഫെയർ പോലീസ് ഓഫീസർ എന്നിവർക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കാം.

cctv medical shop