കൊച്ചി: ഭരണഘടനാശിൽപി ഡോ ബി ആർ അംബേദ്കറിനെ അവഹേളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിലപാടിൽ ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻറ് ഫ്രണ്ട് ഷിപ്പ് (ഇസ്കഫ്) ജില്ലാ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. തുടർച്ചയായി ഇന്ത്യൻ ഭരണഘടനയേയും ഭരണഘടനാ ശിൽപ്പികളെയും അധിക്ഷേപിക്കുന്ന സംഘപരിവാർ നയമാണ് കേന്ദ്ര സർക്കാരും പിൻതുടർന്നു വരുന്നത്. മഹാത്മഗാന്ധിയേയും നെഹ്രുവിനെയും അവഹേളിക്കുകയും അതുവഴി രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമര ചരിത്രം തന്നെ മാറ്റിയെഴുതാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമത്തിൻ്റെ ഭാഗമായാണ് ഇതിനെ കാണേണ്ടത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് തന്നെ വികേന്ദ്രീകരണം ഇല്ലായ്മ ചെയ്തു കൊണ്ട് രാജ്യത്തിൻ്റെ അധികാരം കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് മോഡി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം നയങ്ങൾക്കെതിരെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രസ്ഥാനങ്ങളും സംഘടനകളും ജനങ്ങളും ഒന്നിച്ച് അണിനിരക്കണമെന്ന് ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.
എറണാകുളം ജി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സാമ്പത്തിക കാര്യ വിദഗ്ദൻ പ്രൊഫ കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. സൗഹൃദവും മനുഷ്യത്വവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇസ്കഫ് പോലുള്ള പ്രസ്ഥാനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്കഫ് സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ മുൻ ചെയർമാൻ ജി മോട്ടിലാൽ , സിഐസിസി ജയചന്ദ്രൻ , കെ ആർ റെനീഷ് ,സംഘാടക സമിതി ജനറൽ കൺവീനർ പി എ ജിറാർ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ ബി ആർ മുരളീധരൻ , ജോയിൻ്റ് കൺവീനർ വി എസ് സുനിൽകുമാർ, എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മല്ലിക സ്റ്റാലിൻ അധ്യക്ഷയായി . ഇസ്കഫ് ജനറൽ സെക്രട്ടറി അഡ്വ പ്രശാന്ത് രാജൻ , ദേശീയ പ്രസീഡിയം അംഗം അഡ്വ കെ നാരായണൻ ,ജില്ലാ സെക്രട്ടറി എ പി ഷാജി , ട്രഷറർ അഡ്വ സുജയ് സത്യൻ , ഭാരവാഹികളായ സിജി ബാബു , സജിനി തമ്പി , എൻ എൻ സോമരാജൻ, ലൈലമ്മ ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എസ് ശ്രീകുമാരി (പ്രസിഡൻ്റ്) ,എ പി ഷാജി (സെക്രട്ടറി ) , അഡ്വ സുജയ് സത്യൻ (ട്രഷറർ) എന്നിവരടങ്ങിയ 35 അംഗ കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു