അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ 52 ലക്ഷം രൂപ പിഴ ചുമത്തി

ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 25 അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ നിന്നായി 52 ലക്ഷം രൂപ പിഴ ചുമത്തിയാതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

author-image
Shyam
Updated On
New Update
WhatsApp Image 2025-11-07 at 5.26.02 PM

കൊച്ചി: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 25 അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകളിൽനിന്നായി 52 ലക്ഷം രൂപ പിഴചുമത്തിയാതായിമോട്ടോർവാഹനവകുപ്പ്അധികൃതർപറഞ്ഞു.

ഇന്ന്രാവിലെ വൈറ്റില, പാലാരിവട്ടം തുടങ്ങിയ പ്രദേശങ്ങളിൽ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ നികുതി വെട്ടിപ്പ് നടത്തിയ 25 അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗംനടത്തിയപരിശോധനയിൽപിടികൂടിയിരുന്നു. അന്തർ സംസ്ഥാന സർവീസ് നടത്തുന്നതിന് ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുക്കുന്നതിനു പകരം താൽക്കാലിക പെർമിറ്റ് എടുത്ത് സർവീസ് നടത്തിയ വാഹനങ്ങളാണ് പിടികൂടിയത്.നികുതി വെട്ടിപ്പിന്, അമിതവേഗം, എയര്‍ ഹോണ്‍ ഉപയോഗം, നമ്പര്‍ പ്ലേറ്റുകളിലെ ക്രമക്കേട്, വാഹന രേഖകളിലെ ക്രമക്കേട് തുടങ്ങിയ മറ്റു ഗതാഗത നിയമലംഘനങ്ങളും പിടിച്ചെടുത്ത വാഹനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു തവണ മാത്രം യാത്ര നടത്താനുള്ള പെർമിറ്റിൻ്റെ മറവിൽ ഈ ബസുകൾ ഒരു മാസത്തോളം സർവീസ് നടത്തുന്നതായി മോട്ടോർ വാഹനവകുപ്പിന് വിവരം ലഭിച്ചിരുന്നു.മദ്ധ്യമേഖല ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഓ ബൈജു ഐസക്കിന്റെ നേതൃത്തിത്വത്തിൽ കൊച്ചി നഗരത്തില്‍ പ്രാദേശികളിലായിരുന്നു പരിശോധന.

Enforcement RTO